ഇടുക്കിയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ഇടുക്കി കട്ടപ്പനയ്ക്ക് സമീപം പുളിയന്മലയിൽ കൂട്ടുകാർക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.( A young man drowned while bathing in a stream in Idukki) ചെല്ലാർകോവിൽ ജോൺസൺ കോണോത്തറയുടെ മകൻ ക്രിസ്റ്റിൻ (24) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം . കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയപ്പോൾ പുളിയന്മല ഹേമക്കടവ് തോട്ടിൽ വീഴുകയായിരുന്നു. കട്ടപ്പന അഗ്നിരക്ഷാസേന യുവാവിനെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുറ്റടി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed