കൊല്ലത്ത് ഒട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിനു ദാരുണാന്ത്യം
കൊല്ലം കടമ്പനാട് ഒട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. കൊല്ലം തേവലക്കര മൊട്ടക്കൽ കല്ലുംപുറത്ത് വീട്ടിൽ നന്ദു(29) ആണ് മരിച്ചത്. നെല്ലിമുകൾ ആനമുക്കിന് സമീപം വച്ചായിരുന്നു അപകടം. ആനമുക്ക് ഭാഗത്ത് നിന്നും അടൂരിലേക്ക് വന്ന ഓട്ടോറിക്ഷയും അടൂരിൽ നിന്നും കടമ്പനാട് ഭാഗത്തേക്ക് പോയ സ്കൂട്ടറും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ അടൂർ ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed