മീന്‍പിടിക്കുന്നതിനിടെ വള്ളംമറിഞ്ഞ് യുവാവിനു ദാരുണാന്ത്യം; സംഭവം ഹരിപ്പാട്

ഹരിപ്പാട് സുഹൃത്തുക്കള്‍ക്കൊപ്പം വള്ളത്തില്‍ മീന്‍പിടിക്കുന്നതിനിടെ വള്ളംമറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് ചാക്കാട്ട് കിഴക്കതില്‍ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചേ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്താണ് സംഭവം. പുലര്‍ച്ചേ രണ്ടുമണിയോടെ മൂന്നു സുഹൃ-ത്തുക്കള്‍ക്കൊപ്പമാണ് വള്ളത്തില്‍ പോയത്. പുഞ്ചയിലൂടെയുള്ള റോഡ് ഉള്‍പ്പെടെ മുങ്ങിയ നിലയിലാണ്. വള്ളം മറിഞ്ഞപ്പോള്‍ ഓപ്പമുണ്ടായിരുന്നവര്‍ നീന്തിരക്ഷപ്പെട്ടു. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. രാവിലെ കുരീത്തറ ശ്മശാനത്തിന് സമീപമാണ് മൃതദേഹം കണ്ടത്. സ്റ്റീവ് കുടുംബസമേതം ഓഡീഷയിലാണ്. 10 ദിവസം … Continue reading മീന്‍പിടിക്കുന്നതിനിടെ വള്ളംമറിഞ്ഞ് യുവാവിനു ദാരുണാന്ത്യം; സംഭവം ഹരിപ്പാട്