ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ സ്റ്റൂൾ തെന്നി; കഴുത്തിൽ കയർ മുറുകി യുവാവ് മരിച്ചു

കണ്ണൂർ: ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ യുവാവ് മരിച്ചു. കണ്ണൂർ തായെത്തെരു സ്വദേശി സിയാദ് (31) ആണ് മരിച്ചത്. ഭാര്യയെ പേടിപ്പിക്കാനുള്ള ശ്രമത്തിനിടെ സ്റ്റൂൾ തെന്നിയതിനെ തുടർന്ന് കഴുത്തിൽ കയർ കുരുങ്ങിയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. എന്നാൽ സിയാദ് സ്റ്റൂളിൽ തെന്നി വീണപ്പോൾ കയർ കഴുത്തിൽ മുറുകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവർ സിയാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. … Continue reading ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ സ്റ്റൂൾ തെന്നി; കഴുത്തിൽ കയർ മുറുകി യുവാവ് മരിച്ചു