മോഷ്ടിച്ച ഓട്ടോയിൽ കാമുകിയുമായി കറക്കം; വീണ്ടും മോഷണ ശ്രമത്തിനിടെ യുവാവ് പിടിയിൽ
പത്തനംതിട്ട: മോഷ്ടിച്ച ഓട്ടോയുമായി വീണ്ടും മോഷണത്തിനെത്തിയ യുവാവ് പിടിയിൽ. മലപ്പുറം കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് അറസ്റ്റിലായത്. കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച വണ്ടിയുമായി പത്തനംതിട്ടയിലാണ് ഇയാൾ മോഷണം നടത്താൻ ശ്രമിച്ചത്. മോഷ്ടിച്ച ഓട്ടോയുമായി കാമുകിയ്‌ക്കൊപ്പം പത്തനംതിട്ടയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഇയാളെ പിടികൂടിയത്. പത്തനംതിട്ടയില്‍ മോഷണ ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണമാണ് ഇയാളിലേക്കെത്തിച്ചത്. മെയ് 30ന് വാഴമുട്ടം സെന്റ് ബഹനാന്‍ പള്ളിയിലെ കുരിശടിയുടെ ചില്ല് തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് സിസിടിവി പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ വന്നയാളാണ് … Continue reading മോഷ്ടിച്ച ഓട്ടോയിൽ കാമുകിയുമായി കറക്കം; വീണ്ടും മോഷണ ശ്രമത്തിനിടെ യുവാവ് പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed