എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള വിടവാങ്ങി; അരങ്ങൊഴിഞ്ഞത് പകരം വയ്ക്കാനില്ലാത്ത പ്രതിഭ

ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി ജേതാവുമായിരുന്ന ഓംചേരി എൻഎൻ പിള്ള (101) അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയില‍ കഴിയവെ ആണ് അന്ത്യം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം 1951ലാണ് ഡൽഹിയിലെത്തിയത്. ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. കോട്ടയം വൈക്കം ടിവി പുരത്തിനടുത്തുള്ള മൂത്തേടത്തുകാവെന്ന കൊച്ചു ഗ്രാമത്തിൽ 1924 ഫെബ്രുവരി ഒന്നിനാണ് പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി ഓംചേരി എൻ.എൻ. പിള്ളയുടെ ജനനം. 1972ൽ പ്രളയമെന്ന നാടകത്തിന് കേരള … Continue reading എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള വിടവാങ്ങി; അരങ്ങൊഴിഞ്ഞത് പകരം വയ്ക്കാനില്ലാത്ത പ്രതിഭ