ആശങ്ക വിതച്ച് ടൈപ്പ് ത്രീ ഡെങ്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ടൈപ്പ് ത്രീ ഡെങ്കി പടരുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍. ഈ മാസവും അടുത്ത മാസവും ഡെങ്കി തീവ്ര വ്യാപനമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ജൂണ്‍ മാസം മാത്രം മൂന്നുലക്ഷത്തിലേറെപ്പേരാണ് പകര്‍ച്ച പനി ബാധിതരായത്.

മഴയും വെയിലും ഇടവിട്ട് വന്നത് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂട്ടി. ടൈപ്പ് വണ്‍, ടൈപ്പ് ടു വൈറസുകള്‍ക്കൊപ്പം ടൈപ്പ് 3 എന്ന വകഭേദം കൂടി പടര്‍ന്നതോടെ കേരളം പനിച്ച് വിറയ്ക്കുകയാണ്. രോഗ വ്യാപനം ഇനിയും കൂടും. രോഗം തീവ്രമാകാനുള്ള സാധ്യതയും ഉണ്ട്. മരണ നിരക്ക് കുറയ്ക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഇനിയുളള ദിവസങ്ങള്‍ തീവ്ര വ്യാപനത്തിന്റേതാകുമെന്നാണ് നിഗമനം. രോഗത്തിന്റെ രീതി , മരണ കാരണം എന്നിവ പഠന വിധേയമാക്കിയതിനു ശേഷമാണ് ഈ മുന്നറിയിപ്പ്.

കേരളത്തില്‍ ജൂണ്‍ മാസം മാത്രം പനി ബാധിച്ചത് 293424 പേര്‍ക്കാണ്. പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 79. ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 1876പേര്‍ക്കാണെങ്കില്‍ രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടിയത് 6006 പേര്‍. എലിപ്പനി സ്ഥിരീകരിച്ചത് 166 പേര്‍ക്കാണെങ്കില്‍ രോഗ ലക്ഷണങ്ങളോടെ എത്തി ചികില്‍സ തേടിയത് 229 പേരാണ്. എലിപ്പനി മൂലം 23 പേര്‍ മരിച്ചു. വയറിളക്ക രോഗം ബാധിച്ചത് അരലക്ഷത്തിലധികം പേര്‍ക്കാണ്. 203പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്ണും സ്‌ക്രബ് ടൈഫസ് ബാധിച്ച് 22പേരും സിക്ക ബാധിച്ച് രണ്ടുപേരും ചികില്‍സ തേടിയെന്നാണ് കണക്കുകള്‍.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

ര​ണ്ട​ര വ​യ​സു​കാ​രി​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി ഹ​രി​കു​മാ​റി​നെ പോലീസ് വീ​ണ്ടും ചോ​ദ്യം​ ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ര​ണ്ട​ര വ​യ​സു​കാ​രി​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ പ്ര​തി ഹ​രി​കു​മാ​റി​നെ...

മകൾ ​ഗർഭിണിയാകാൻ കുട്ടിയെ ബലി നൽകി; പ്രതി പിടിയിൽ

പട്ന: ബിഹാറിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. രണ്ട് വയസുകാരനെയാണ് ബലി...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ജ്വല്ലറി ഉടമ

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തിയതിനു പിന്നാലെ,...

പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി: പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി...

കേരള സര്‍വകലാശാലയില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡ്; റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അധ്യാപന പരിചയമില്ലാത്ത കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗമായ രാഷ്ട്രീയക്കാരന്റെ നേതൃത്വത്തിലുള്ള...

Related Articles

Popular Categories

spot_imgspot_img