ഓർഡർ ചെയ്തത് ഫ്രൈഡ്  ബർഗർ; പഴകി പുഴു അരിച്ച ഭക്ഷണം കഴിച്ച് രണ്ട് പേർ ആശുപത്രിയിൽ

കോഴിക്കോട്: ഓർഡർ ചെയ്ത് കഴിച്ച ബർഗറിൽ പുഴു. കോഴിക്കോട് മൂഴിക്കലിലുള്ള  ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ബർഗറിലാണ് പുഴുവിനെ കിട്ടിയത്. Worms in the ordered burger ബർഗർ കഴിച്ച രണ്ട് പേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബർ​ഗറിനുള്ളിൽ പുഴു അരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.  131 രൂപയുടെ ഫ്രൈഡ് ബർഗറാണ് ഓർഡർ ചെയ്തത്. ഓഗസ്റ്റ് 13നായിരുന്നു സംഭവം.