മരണം സ്ഥിരീകരിച്ചത് ഇന്ന് രാവിലെ; തബലയുടെ ഉസ്താദിന് വിട; സാക്കിർ ഹുസൈൻ ഇനി ഓർമ

സാൻഫ്രാൻസിസ്കോ: ലോകപ്രസിദ്ധനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സാക്കിർ ഹുസൈൻ മരിച്ചത്. കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി പിടിഐ ഇന്ന് രാവിലെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സാക്കിർ ഹുസൈൻ അന്തരിച്ചതായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉൾപ്പെടെ രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങൾ മരണ വാർത്ത നൽകിയിരുന്നു. എന്നാൽ, കുടുംബം ഇത് നിഷേധിച്ചു രംഗത്തെത്തി. മരണ വാർത്ത തെറ്റാണെന്നു വ്യക്തമാക്കിയ ശേഷം സാക്കിർ ഹുസൈന്‍റെ … Continue reading മരണം സ്ഥിരീകരിച്ചത് ഇന്ന് രാവിലെ; തബലയുടെ ഉസ്താദിന് വിട; സാക്കിർ ഹുസൈൻ ഇനി ഓർമ