സാരിക്ക് വൻ ഡിമാൻ്റ്; മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്ന മലയാളി മങ്കമാർ

കൊച്ചി: കേരളത്തിലെ സ്ത്രീകൾക്ക് സാരിയോടുള്ള പ്രിയം കൂടുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ഒരു മലയാളി കുടുംബം ശരാശരി മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്നു എന്നാണ് റിപ്പോർട്ട്.   കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഉപഭോക്തൃ ചെലവിനെക്കുറിച്ചുള്ള കേന്ദ്ര റിപ്പോര്‍ട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. തലേ വര്‍ഷം ഇത് നാല് മാസത്തിലൊരിക്കലായിരുന്നു. നഗരങ്ങളിലും  മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്നു. പര്‍ച്ചേസില്‍ തലേവര്‍ഷത്തേക്കാള്‍ നേരിയ വര്‍ദ്ധനവുണ്ട്. ഉത്തരേന്ത്യന്‍ വസ്ത്രങ്ങള്‍ക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. ‘ഷെര്‍വാണി, ലെഹങ്ക, ഗൗണ്‍’ എന്നിവയുടെ ഉപഭോഗം ഗ്രാമങ്ങളിലും നഗരങ്ങളിലും ഇരട്ടിയായിട്ടുണ്ട്. … Continue reading സാരിക്ക് വൻ ഡിമാൻ്റ്; മൂന്നു മാസത്തിലൊരിക്കല്‍ പുതിയ സാരി വാങ്ങുന്ന മലയാളി മങ്കമാർ