മീൻ മോഷ്ടിച്ചെന്ന് ആരോപണം, യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു; പ്രതികൾ പിടിയിൽ

മാൽപെ: മീൻ മോഷ്ടിച്ചെന്ന ആരോപണത്തിന്മേൽ യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കർണാടക ഉഡുപ്പിയിലെ മാൽപെയിലാണ് സംഭവം നടന്നത്. വിജയനഗര സ്വദേശിനിയായ യുവതിയാണ്, ജനങ്ങൾ നോക്കിനിൽക്കെ ആക്രമിക്കപ്പെട്ടത്. മാർച്ച് 18ന് നടന്ന ക്രൂര സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസിന്റെ മുൻപിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ബുധനാഴ്ചയാണ് വിഷയത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ മർദിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് പോലീസ്. യുവതിയെ മർദിച്ച സംഭവം മനുഷ്യത്വരഹിതമാണെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയത്തോട് പ്രതികരിച്ചത്. സ്ത്രീകൾ … Continue reading മീൻ മോഷ്ടിച്ചെന്ന് ആരോപണം, യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു; പ്രതികൾ പിടിയിൽ