കൊച്ചിയിൽ മുഖം മൂടി ആക്രമണം; യുവതിയ്ക്ക് ഗുരുതര പരിക്ക്

എറണാകുളം: കൊച്ചി വല്ലാർപാടത്ത് മുഖം മൂടി ആക്രമണത്തിൽ യുവതിയ്ക്ക് ഗുരുതര പരിക്ക്. പനമ്പുകാട് ഫാം നടത്തിവരികയായിരുന്ന വിന്നിയെയാണ് മുഖം മൂടി ധരിച്ചെത്തിയ അജ്ഞാത സംഘം ആക്രമിച്ചത്. സംഭവത്തിൽ യുവതിയുടെ തലയ്ക്കും, കൈയ്ക്കും സാരമായി പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. വിന്നി നടത്തിവരുന്ന ചെമ്മീൻ കെട്ടുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി തർക്കം നിലനിന്നിരുന്നു. ഇതിലെ വിരോധമാകാം ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. മുളവുകാട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ സംരക്ഷിച്ച് … Continue reading കൊച്ചിയിൽ മുഖം മൂടി ആക്രമണം; യുവതിയ്ക്ക് ഗുരുതര പരിക്ക്