ഭർത്താവിനോടൊപ്പം ബൈക്കിൽ പോകവേ അപകടം: ബസിനടിയിലേക്കു വീണ യുവതി തൽക്ഷണം മരിച്ചു

വണ്ടൂർ: ബസിനടിയിലേക്കു വീണ യുവതി മരിച്ചു. ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചായിരുന്നു അപകടം. ഭർത്താവിനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം. വാണിയമ്പലം മങ്ങംപാടം പൂക്കോട് വീട്ടിൽ സിമി വർഷ (22) ആണ് മരിച്ചത്. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി സംഭവസ്ഥലത്തുവച്ചു തന്നെ സിമി മരിച്ചു. ബൈക്ക് എതിരെ വന്ന ബസിന്റെ വശത്തുതട്ടി നിയന്ത്രണം വിട്ടപ്പോൾ‌ സിമി ബസിനടിയിലേക്കു വീണാണ് അപകടം സംഭവിച്ചത്. മങ്ങംപാടം പൂക്കോട് വീട്ടിൽ വിനോജിന്റെ മകളാണ് സിമി വർഷ. ഭർത്താവ് വിജേഷിനെ (28) പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ … Continue reading ഭർത്താവിനോടൊപ്പം ബൈക്കിൽ പോകവേ അപകടം: ബസിനടിയിലേക്കു വീണ യുവതി തൽക്ഷണം മരിച്ചു