കൊല്ലം: പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു. കൊല്ലം നിലമേലിലാണ് അപകടമുണ്ടായത്. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്.(woman died in Kollam during morning walk) കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി പിന്നാലെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. ഇന്നലെയും ഇതേ സ്ഥലത്ത് വെച്ച് മറ്റൊരു അപകടം നടന്നിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed