ഗൾഫിൽ നിന്ന് വീട്ടിലെത്തി കുളിച്ചശേഷം വിശ്രമിക്കുന്നതിനിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട്∙ വിദേശത്തു നിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം പ്രവാസി കുഴഞ്ഞു വീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) ഗൾഫിൽ നിന്ന്എത്തി വിശ്രമിക്കുന്നതിനിടെ മരിച്ചത്. ഇന്ന് രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്. വീട്ടിലെത്തി കുളിച്ചശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം. അബുദാബി ഇത്തിഹാദ് എയർവേസ് ജീവനക്കാരനായിരുന്നു. ഭാര്യ ഖൈറുന്നീസ. മക്കൾ ഷാന, ശാരിക്ക് (അബുദാബി), ഷാബ് (ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി). മരുമക്കൾ റയീസ് കടവത്തൂർ, നശ മൊകേരി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed