ഒരുകാലത്ത് വീടുകളിലടക്കം ‘വെളിച്ച’മായിരുന്ന മണ്ണെണ്ണ വിസ്മൃതിയിലേക്ക്
കൊച്ചി: വൈദ്യുതിയും പാചകവാതകവും വ്യാപകമായതോടെ മണ്ണെണ്ണ വിസ്മൃതിയിലേക്ക്. ഡൽഹിയും ഉത്തർപ്രദേശുമടക്കം 14 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും മണ്ണെണ്ണ വിതരണം അവസാനിപ്പിച്ചു. മണ്ണെണ്ണ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതാണ് നയമെന്ന് വിശദീകരിച്ച് കേന്ദ്രസർക്കാർ കഴിഞ്ഞ 7ന് വിവിധ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും മുൻനിറുത്തിയാണ് തീരുമാനം. ഭൂരിഭാഗം വീടുകളിലും വൈദ്യുതിയും പാചകവാതകവും എത്തിയതും കണക്കിലെടുത്തിട്ടുണ്ട്. കേരളമടക്കം ചില സംസ്ഥാനങ്ങൾ അധികവിഹിതം ആവശ്യപ്പെടുന്നതിനാൽ, മൂന്നു വർഷത്തേക്ക് കൂടി നിലവിലെ രീതി തുടരുമെന്നാണ് റിപ്പോർട്ട്. തുടർന്ന് മണ്ണെണ്ണ അലോക്കേഷൻ നയം പുന:പരിശോധിക്കുമെന്ന് കേന്ദ്രത്തിന്റെ … Continue reading ഒരുകാലത്ത് വീടുകളിലടക്കം ‘വെളിച്ച’മായിരുന്ന മണ്ണെണ്ണ വിസ്മൃതിയിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed