എൻ സി പി മന്ത്രിയെ പിൻവലിക്കുമോ? സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ
കൊച്ചി: മന്ത്രിമാറ്റത്തിന്റെ പേരിൽ രണ്ടുതട്ടിലായ സംസ്ഥാന എൻ.സി.പിയിൽ പോര് തീർക്കാൻ സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ ചേരും. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ളവരുടെ ആവശ്യം. എന്നാൽ ഇവർക്കുമുന്നിൽ മുഖ്യമന്ത്രി രണ്ടാംവട്ടവും വാതിലടച്ചതോടെ നീക്കം പാളി. ശശീന്ദ്രനെ മാറ്റുന്നതിൽ പിണറായിക്ക് വിമുഖതയുള്ള സാഹചര്യത്തിൽ മന്ത്രിയെ പിൻവലിച്ച് പ്രതിഷേധമറിയിക്കണമെന്ന നിർദ്ദേശം എൻ.സി.പി നിർവാഹക സമിതിയിൽ ഉയർന്നിരുന്നു. ഇന്നത്തെ നേതൃയോഗത്തിൽ ചാക്കോ അതിന് തയ്യാറാകുമോ എന്നതിലാണ് ആകാംക്ഷ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed