കാനഡയിലെ കാട്ടുതീ: മുന്നറിയിപ്പുമായി പരിസ്ഥിതി മന്ത്രാലയം

 

വാഷിങ്ടണ്‍: കാനഡയിലെ കാട്ടുതീ ഗുരുതരമായ അമേരിക്കന്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ടൊറന്റോ, ഒന്റാരിയോ, ക്യുബെക്ക് എന്നീനഗരങ്ങളില്‍ പുകപടലങ്ങള്‍ നിറഞ്ഞ് അന്തരീക്ഷ മലിനീകരണവും രൂക്ഷമാണ്. ന്യൂയോര്‍ക്ക് നഗരത്തിലെ വായു ശ്വാസയോഗ്യമല്ലെന്നും അനാരോഗ്യകരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

160ഓളം തീപിടിത്തങ്ങളുണ്ടായ ക്യൂബക്കിലെ സ്ഥിതിയും പരിതാപകരമാണ്. കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയിലെ വായുനിലവാരം മോശമാണെന്നും ഈ വായു ശ്വസിക്കുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ടോറന്റോയിലും സ്ഥിതി വ്യത്യസ്തമല്ല. വടക്കുകിഴക്കന്‍ യുഎസില്‍ വായുനിലവാരം മോശമായതിനാല്‍ നിരവധിപേര്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടാകുന്നുണ്ട്.

പ്രഭാതത്തില്‍ പുകപടലം നിറഞ്ഞ് ഓറഞ്ച് നിറത്തിലുള്ള ന്യൂയോര്‍ക്ക് നഗരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ജനങ്ങള്‍ വ്യായാമം ചെയ്യുന്നതു പോലും വീടിനകത്തേക്കു മാറ്റണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി. പുകവലിയുടെ തോതു കുറയ്ക്കാനും നിര്‍ദേശമുണ്ട്. അല്ലാത്തപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

സാധാരണയുണ്ടാകുന്നതിലും കൂടുതലായി ഇത്തവണ കാനഡയില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്. ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഈ വേനല്‍കാലത്ത് കാനഡയില്‍ ഉണ്ടാകുന്നത്. അന്തരീക്ഷ താപനിലയും ഉയര്‍ന്നു. ഹെക്ടര്‍ കണക്കിനു പ്രദേശത്തേക്കു തീ പടര്‍ന്നു. പത്തുവര്‍ഷത്തിനിടെ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിനു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ബ്രിട്ടിഷ് കൊളംബിയ, ആല്‍ബെര്‍ട്ട, ഒന്റാറിയോ, നോവ, സ്‌കോട്ടിയ എന്നിവിടങ്ങളിലാണ് പ്രധാന തീപിടിത്തങ്ങള്‍ ഉണ്ടായത്.

 

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

കൊടും ക്രൂരത; 2 വയസ്സുകാരിയെ ടെറസിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് പിതാവ്; കരഞ്ഞപ്പോൾ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു

കരൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് പിതാവെന്ന് പോലീസ്.തമിഴ്നാട്...

കൊച്ചിയിലെ ഹോസ്റ്റലുകളിൽ വീണ്ടും കഞ്ചാവ് വേട്ട; 4 പേർ പിടിയിൽ

കൊച്ചി: കളമശേരി കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പൊലീസിൻറെ മിന്നൽ പരിശോധന. കഞ്ചാവുമായി...

കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം

കണ്ണൂർ: വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. കണ്ണൂർ ഇരിട്ടിയി പുന്നാട് വെച്ചാണ്...

ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ തനിയെ കൂട്ടിൽ കയറില്ല, മയക്കുവെടി വെക്കാനുള്ള ശ്രമം തുടരുന്നു

തൊടുപുഴ: ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം...

‘നിങ്ങളുടെ സമയം അവസാനിച്ചു, നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം’; ഹൂതികളോട് ട്രംപ്

വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരെ സൈനിത നടപടി ശക്തമാക്കാൻ ഒരുങ്ങി അമേരിക്ക....

ഈ ശനിയാഴ്ച മുതൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: ഈ മാസം 24,25 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!