മൂന്നാറിൽ മാലിന്യം തേടിയെത്തി ആനക്കൂട്ടം; പകൽസമയത്തും എത്തും: എന്തുചെയ്യണമെന്നറിയാതെ നാട്ടുകാർ
മൂന്നാറിൽ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ മാലിന്യം തേടി കാട്ടാനക്കൂട്ടം എത്തിത്തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലായി. Wild elephants coming to munnar town in search of garbage കല്ലാറിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപമാണ് കാട്ടാനക്കൂട്ടം എത്തിത്തുടങ്ങിയത്. മുൻപ് രാത്രിയിൽ പടയപ്പ മുതലുള്ള ഒറ്റയാൻമാരായിരുന്നു പ്രദേശത്ത് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പകൽ സമയ്തും ഒട്ടേറെ ആനകൾ മാലിന്യക്കൂമ്പാരത്തിൽ തീറ്റ തിരഞ്ഞ് എത്തുന്നുണ്ട്. കഴിഞ്ഞ മാസം പ്രദേശത്ത് എത്തിയ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed