കാട്ടാനക്കലി അടങ്ങുന്നില്ല; അട്ടപ്പാടിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്നയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. ആനയുടെ ആക്രമണത്തിൽ വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം. ചീരക്കടവിലെ വന മേഖലയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ പോയ സമയത്താണ് മല്ലനെ ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അതേസമയം, പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ … Continue reading കാട്ടാനക്കലി അടങ്ങുന്നില്ല; അട്ടപ്പാടിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു