കോതമംഗലത്ത് കാട്ടാനയുടെ ആക്രമണം; ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ യുവാവിനെ ചവിട്ടിക്കൊന്നു
കോതമംഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരു മരണം കൂടി. ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കോതമംഗലം ഉരുളൻതണ്ണിയിലാണ് ദാരുണ സംഭവം നടന്നത്.(Wild elephant attack; young man killed in kothamangalam) കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസ് (40) ആണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ എൽദോസിനെ ആന ആക്രമിക്കുകയായിരുന്നു. ചതഞ്ഞരഞ്ഞ നിലയിലാണ് എൽദോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നയാൾ തലനാരിഴയ്ക്കാണ് ആനയിൽ നിന്നും രക്ഷപ്പെട്ടത്. സംഭവസ്ഥലത്തുനിന്നു മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. രക്ഷപ്പെട്ടയാൾ … Continue reading കോതമംഗലത്ത് കാട്ടാനയുടെ ആക്രമണം; ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ യുവാവിനെ ചവിട്ടിക്കൊന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed