ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തീരുമാനം. 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ദമ്പതികൾ ഓരോരുത്തർക്കും 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പ് നഷ്ടപരിഹാരം നൽകുക. ഇതിൽ അഞ്ച് ലക്ഷം … Continue reading ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം