വീണ്ടും ജീവനെടുത്ത് കാട്ടാന; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പൂളക്കൊല്ലി സ്വദേശി അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. കോളനിയോട് ചേര്‍ന്ന പ്രദേശത്ത് എത്തിയ കാട്ടാന ഇയാളെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി. സംഭവസ്ഥലത്തുവെച്ചുതന്നെ അറുമുഖൻ മരിച്ചു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ. അതേസമയം സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരണം വർധിച്ചുവരികയാണ്. നേരത്തേയും എരുമക്കൊല്ലിയിലും മറ്റു ഭാ​ഗങ്ങളിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഫ്രെബ്രുവരിയില്‍ നൂല്‍പ്പുഴയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇടുക്കിയിൽ കോളേജ് ബസ് താഴ്ചയിലേക്ക് … Continue reading വീണ്ടും ജീവനെടുത്ത് കാട്ടാന; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു