കാട്ടാനക്കലി അടങ്ങുന്നില്ല; വയനാട്ടിൽ യുവാവിനെ എറിഞ്ഞുകൊന്നു

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. സുൽത്താൻബത്തേരി നൂൽപ്പുഴയിലാണ് സംഭവം. കാപ്പാട് ഉന്നതിയിലെ മനു(45)വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. കാട്ടാന മനുവിനെ തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം. സംഭവം നടന്ന പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും … Continue reading കാട്ടാനക്കലി അടങ്ങുന്നില്ല; വയനാട്ടിൽ യുവാവിനെ എറിഞ്ഞുകൊന്നു