സംസ്ഥാനത്ത് മൂന്നിടത്ത് കാട്ടാനയാക്രമണം; മൂന്നുപേർക്ക് പരിക്ക്

വയനാട്: സംസ്ഥാനത്ത് വ്യാപകമായി കാട്ടാനയുടെ ആക്രമണം. മൂന്നുപേർക്ക് പരിക്കേറ്റു. വയനാട് നൂൽപ്പുഴയിലും ഇടുക്കി മാങ്കുളത്തുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വയനാട്ടിൽ ആദിവാസി യുവാവ് മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണനാണ് പരിക്കേറ്റത്. നാരായണന്‍റെ പുറത്തും കാലിനും പരിക്കേറ്റു. അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പം വിറക് ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. നാരായണനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇടുക്കി മാങ്കുളത്ത് കുറത്തിക്കുടി സ്വദേശികളായ രവി, ഭാര്യ … Continue reading സംസ്ഥാനത്ത് മൂന്നിടത്ത് കാട്ടാനയാക്രമണം; മൂന്നുപേർക്ക് പരിക്ക്