വായ്പയെടുത്ത് കൃഷി തുടങ്ങി; പക്ഷെ വിളവെടുക്കാറായപ്പോൾ കർഷകന് കിട്ടിയത് എട്ടിന്റെ പണി !

ഇടുക്കി ശാന്തിഗ്രാം ഇടിഞ്ഞമല കുരിശുമലക്ക് സമീപം പാട്ടത്തിനെടുത്ത് കൃഷിചെയ്ത ഒരേക്കറോളം കപ്പകൃഷി നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം. സ്വർണം പണയം വെച്ചും കർഷക സംഘങ്ങളിൽ നിന്നും വായ്പയെടുത്തും തുടങ്ങിയ കൃഷി കാട്ടുപന്നി കുത്തിമറിച്ചതോടെ പണയം തിരിച്ചടക്കാൻ കഴിയാതെ കർഷകൻ. ഇടിഞ്ഞ മല ഇടത്തിപ്പറമ്പിൽ മാത്യുവിന്റെ കപ്പത്തോട്ടമാണ് കാട്ടുപന്നിക്കൂട്ടം കുത്തിമറിച്ചത്. ഇതോടെ 72 കാരനായ മാത്യു പരാതിയുമായി പഞ്ചായത്തിനെയും, കൃഷിഭവനേയും, വനംവകുപ്പിനേയും സമീപിച്ചു. പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്ത് ജെസിബി ഇറക്കി വൻ മുതൽ മുടക്കിയാണ് കപ്പകൃഷി തുടങ്ങിയത്. സ്ഥലത്തിന് ചുറ്റും കാട്ടുപന്നികളുടെയും … Continue reading വായ്പയെടുത്ത് കൃഷി തുടങ്ങി; പക്ഷെ വിളവെടുക്കാറായപ്പോൾ കർഷകന് കിട്ടിയത് എട്ടിന്റെ പണി !