വീടിനോട് ചേർന്ന് കാടുവെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; വയോധികന് ഗുരുതര പരിക്ക്

ആലപ്പുഴ: ആലപ്പുഴയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റു. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് ഓഫീസിന് കിഴക്ക് ഭാഗത്ത് പോക്കാട് ഹർഷ മന്ദിരത്തിൽ കെ.പി. രാജു (75) വിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.(Wild Boar Attacked; Elderly man seriously injured) രാജു തന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിൽക്കുമ്പോഴാണ് പന്നി അപ്രതീക്ഷിതമായി ആക്രമിച്ചത്. ഇടതു കാലിനാണു ഗുരുതര പരിക്കുള്ളത്. കൈക്കും പരിക്കേറ്റിട്ടുണ്ട്. സമീപം ഉണ്ടായിരുന്ന ആൾ ബഹളം വെച്ചതോടെ പന്നി ഓടിപ്പോവുകയായിരുന്നു. … Continue reading വീടിനോട് ചേർന്ന് കാടുവെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; വയോധികന് ഗുരുതര പരിക്ക്