റബർ പാലെടുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തോട്ടത്തിൽ റബർ പാലെടുക്കുന്നതിനിടെ പാഞ്ഞു വന്ന കാട്ടുപന്നി വീട്ടമ്മയെ ആക്രമിച്ചു. തിരുവനന്തപുരം കള്ളിക്കാട് വ്ലാവെട്ടി , പട്ടേക്കുളം സ്വദേശി വസന്തകുമാരി (68) യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. കൈക്കും കാലിനും പരിക്കേറ്റ വസന്ത കുമാരിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പതിവ് പോലെ തോട്ടത്തിൽ റബർപാലെടുക്കുന്നതിനിടെയാണ് കാട്ടുപ്പന്നിയുടെ ആക്രമണം ഉണ്ടായത്. നിലത്തുവീണ ഇവരെ ഒപ്പമുണ്ടായിരുന്നവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കയ്യിലെ അസ്ഥിക്ക് പൊട്ടലുണ്ട്. പ്രദേശത്ത് ഇന്നലെ കാട്ടുപന്നി വനംവകുപ്പ് … Continue reading റബർ പാലെടുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്