ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലേക്ക് കാർ ഇടിച്ചുകയറി; ഭാര്യ മരിച്ചു; ഭർത്താവിന്റെ നില ​ഗുരുതരം; അപകടം അങ്കമാലിയിൽ

അങ്കമാലി: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലേക്ക് എതിർദിശയിൽ നിന്നും നിയന്ത്രണം വിട്ടുവന്ന കാറിടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻറെ ഭാര്യ മിഥിലയാണ് (32) മരിച്ചത്. ശരീരമാസകലം പരിക്കേറ്റ് ഗുരുതരനിലയിലായ ജിജിൽ നിലവിൽ അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 10.50ഓടെ അത്താണി-ചെങ്ങമനാട് റോഡിൽ അത്താണി കെ.എസ്.ഇ.ബി ഓഫിസിന് പടിഞ്ഞാറ് ഭാഗത്തെ കൊടുംവളവിലായിരുന്നു അപകടം നടന്നത്. നെടുമ്പാശ്ശേരിയിലുള്ള ബന്ധുവീട്ടിൽ പോയി കെടാമംഗലത്തെ വീട്ടിലേക്ക് മടങ്ങുംവഴി വിദേശത്ത് പോകാൻ കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്ക് വരികയായിരുന്ന … Continue reading ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലേക്ക് കാർ ഇടിച്ചുകയറി; ഭാര്യ മരിച്ചു; ഭർത്താവിന്റെ നില ​ഗുരുതരം; അപകടം അങ്കമാലിയിൽ