രോഹിത് ശർമയുടെ പകരക്കാരനായി മലയാളി ഇറങ്ങിയപ്പോൾ ആരും പ്രതീക്ഷിച്ചു കാണില്ല ഇങ്ങനൊരു പ്രകടനം

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റു വീഴ്ത്തി മലയാളി. ഗെയ്ക്വാദിന്റെയും ശിവം ദുബെയുടെയും അടക്കം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍. രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി കളത്തിൽ ഇറങ്ങിയ വിഘ്‌നേഷ് മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. തന്റെ ആദ്യ ഓവറില്‍ തന്നെ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ വീഴ്ത്തിയാണ് വിഘ്‌നേഷ് പുത്തൂര്‍ ഐ.പി.എല്ലിൽ വരവറിയിച്ചത്. അടുത്തത് ശിവം … Continue reading രോഹിത് ശർമയുടെ പകരക്കാരനായി മലയാളി ഇറങ്ങിയപ്പോൾ ആരും പ്രതീക്ഷിച്ചു കാണില്ല ഇങ്ങനൊരു പ്രകടനം