ആഴ്ചകൾ നീണ്ട നിരീക്ഷണം, ഒടുവിൽ പിടി വീണു; കഞ്ചാവുമായി യുവാവ് പിടിയിൽ

പാലാ: ആഴ്ചകൾ നീണ്ട പരിശ്രമം ഫലം കണ്ടു. രാമപുരം വടക്കേടത്തുപീടിക ഭാഗത്ത്‌ ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിലായി. രാമപുരം പോലീസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ വലയിലാക്കിയത്. മാർച്ച് ആറിന് ഒരു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ രാമപുരം പോലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് അസം സ്വദേശിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ഈ സൂചനകൾ അടിസ്ഥാനമാക്കി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിലായത്. … Continue reading ആഴ്ചകൾ നീണ്ട നിരീക്ഷണം, ഒടുവിൽ പിടി വീണു; കഞ്ചാവുമായി യുവാവ് പിടിയിൽ