മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്; മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൻ്റെ നി‍ർമ്മാണം ഈ മാസം ആരംഭിക്കും. ടൗൺഷിപ്പിന്റെ കല്ലിടൽ മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു മന്ത്രി കെ രാജനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ടൗൺഷിപ്പ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു. എന്നാൽ ദുരന്തം നടന്ന് എട്ട് മാസമായിട്ടും തറക്കല്ല് പോലും ഇട്ടില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ സർക്കാരിനെ കുറ്റപ്പെടുത്തി. കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ക്രൂരമായ സമീപനമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നമ്മൾ … Continue reading മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്; മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും