സാലറി ചലഞ്ചിൽ സമ്മതപത്രം നൽകിയിട്ടും പണം നൽകാതെ ഇരുപതിനായിരത്തിലേറെ ജീവനക്കാർ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിനായുള്ള സാലറി ചലഞ്ചിൽ സമ്മതപത്രം നൽകിയിട്ടും ഇപ്പോഴും പണം നൽകാത്തത് ഇരുപതിനായിരത്തിലേറെ ജീവനക്കാരെന്ന് റിപ്പോർട്ട്. സാലറി ചലഞ്ചിൽ ഇവരുടെ വിഹിതം എത്രയും വേഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മാറ്റാൻ സർക്കാർ കർശനനിർദേശം നൽകിയിരിക്കുകയാണ്. പ്രോവിഡന്റ് ഫണ്ടിൽനിന്നും ലീവ് സറണ്ടറിൽനിന്നും പണം നൽകാൻ സന്നദ്ധത അറിയിച്ചവരാണ് നൽകാത്തത്. ഇതിന് ജീവനക്കാരുടെ അപേക്ഷയും ബിൽ പാസാക്കാൻ അനുമതിയും വേണം. എന്നാൽ ഇതിനു തയ്യാറാകാതെയാണ് ജീവനക്കാർ ഒഴിഞ്ഞുമാറിയെങ്കിലും ഇവരിൽപലരും സംഭാവന നൽകിയെന്ന പേരിൽ ആദായനികുതി ഇളവും … Continue reading സാലറി ചലഞ്ചിൽ സമ്മതപത്രം നൽകിയിട്ടും പണം നൽകാതെ ഇരുപതിനായിരത്തിലേറെ ജീവനക്കാർ