വാട്ടർ ടാങ്ക് തകർന്നുവീണ് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പാൽഘർ ജില്ലയിലെ ഒരു ഉൾഗ്രാമത്തിലാണ് അപകടം നടന്നത്. 12 വയസ്സ് മാത്രം പ്രായമുള്ള രണ്ട് കുട്ടികൾക്കാണ് ഈ അപ്രതീക്ഷിത അപകടത്തിൽ ജീവൻ നഷ്ടമായത്. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് പറഞ്ഞു. പാൽഘർ ജില്ലയിലെ സുഖ്ദാംബ ഗ്രാമത്തിലെ സ്കൂളിന് സമീപമാണ് സംഭവം നടന്നത്. കളിക്കുന്നതിനിടയിൽ കുട്ടികൾ വാട്ടർ ടാങ്കിൽ കയറിയതോടെ ടാങ്കിന്റെ സ്ലാബ്‌ തകർന്ന് വീഴുകയായിരുന്നു. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. … Continue reading വാട്ടർ ടാങ്ക് തകർന്നുവീണ് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം