സിനിമാ പ്രദർശനത്തിനിടെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണു; നാലുപേർക്ക് പരിക്ക്, അപകടം മട്ടന്നൂര്‍ സഹിന സിനിമാസില്‍

കണ്ണൂർ: സിനിമാ പ്രദർശനത്തിനിടെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് അപകടം. നാലുപേർക്ക് പരിക്കേറ്റു. മട്ടന്നൂര്‍ സഹിന സിനിമാസില്‍ ആണ് അപകടമുണ്ടായത്.(Water tank collapse in Mattannur Sahina Cinemas; four people injured) ഇന്ന് വൈകിട്ട് 6.15 ഓടെയാണ് സംഭവം. തിയേറ്ററിന്റെ കോണ്‍ക്രീറ്റ് റൂഫിന് മുകളിലായി വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നു. ഈ ടാങ്ക് തകര്‍ന്നതോടെ റൂഫും തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. സിനിമ കാണുകയായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ക്ക് സാരമായ പരിക്കുള്ളതായാണ് വിവരം. … Continue reading സിനിമാ പ്രദർശനത്തിനിടെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണു; നാലുപേർക്ക് പരിക്ക്, അപകടം മട്ടന്നൂര്‍ സഹിന സിനിമാസില്‍