തലസ്ഥാനത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ്. ന​ഗരസഭയിലെ 56 വാർഡുകളിലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുക. കരമനയിലെ ട്രാൻസ്മിഷൻ മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നതിലാണ് കുടിവെള്ളം മുടങ്ങുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു. ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്റിൽ നിന്ന് ഐരാണിമുട്ടത്തേക്ക് പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ … Continue reading തലസ്ഥാനത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും