സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; രാജ്യത്തെ തന്നെ ഏറ്റവും കൂടിയ ചൂട് കേരളത്തിൽ
കൊച്ചി: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടുതൽ ചൂട് അനുഭവപ്പടാറുള്ള ഏപ്രിൽ, മേയ് മാസങ്ങൾക്ക് മുൻപ് തന്നെ കേരളത്തിൽ രാജ്യത്തെ തന്നെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കേരളത്തിൽ ഉഷ്ണതരംഗ സാധ്യതയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്. ശനിയാഴ്ചയാണ് കൊടുംചൂടിൽ പാലക്കാട് രാജ്യത്ത് തന്നെ മുന്നിലെത്തിയത്. 38 ഡിഗ്രി സെൽഷ്യസായിരുന്നു ശനിയാഴ്ച്ച പാലക്കാട് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. അന്തരീക്ഷ ഊഷ്മാവ് മലമ്പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസും സമതലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസും ആവുമ്പോഴാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. … Continue reading സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; രാജ്യത്തെ തന്നെ ഏറ്റവും കൂടിയ ചൂട് കേരളത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed