മുംബൈയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് നഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി.Warning of possible terrorist attack in Mumbai. സംശയാസ്പദമായ സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനും പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ക്ഷേത്രങ്ങളിൽ വലിയ ശ്രദ്ധ വേണമെന്നും സംശയാസ്പദമായി എന്തുണ്ടെങ്കിലും അറിയിക്കണമെന്നും നിർദേശമുണ്ട്. മുംബൈയിലെ ഡി.സി.പിമാരോട് അതത് സോണുകളിലെ സുരക്ഷ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed