ആലപ്പുഴയിൽ അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ ആറാട്ടുവഴിയില്‍ അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളുമായി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ലജനത്ത് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ ഫയാസ് അലി. മതില്‍ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. പോലീസ് സ്ഥലത്തെത്തി. (wall of his neighbor’s house fell down in Alappuzha and death)