പത്തനംതിട്ടയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയിൽ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ആറന്മുള മാലക്കരയിലാണ് സംഭവം. ബിഹാർ സ്വദേശികളായ രത്തന്‍ മണ്ഡല്‍, ഗഡുകുമാര്‍ എന്നിവരാണ് മരിച്ചത്.(Wall collapsed; two workers died in pathanamthitta) റൈഫിള്‍ ക്ലബിന്റെ നിര്‍മ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed