പോക്‌സോ കേസില്‍ വ്‌ളോഗര്‍ മുകേഷ് നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: പോക്‌സോ കേസില്‍ വ്‌ളോഗര്‍ മുകേഷ് നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യം നൽകിയത്. രണ്ടാം പ്രതി അന്‍സിയക്കും കോടതി ജാമ്യം നൽകിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്നയാക്കി ഫോട്ടോയെടുക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് വ്ലോഗർ മുകേഷ് നായര്‍ക്കെതിരായ കേസ്. പെൺകുട്ടിയുടെ മാതാപിതാക്കളാണ് മുകേഷിനെതിരെ കോവളം പൊലീസില്‍ പരാതി നല്‍കിയത്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ റീല്‍സ് ചിത്രീകരണം നടന്നത്. ഇതിനിടെ കുട്ടിയുടെ സമ്മതമില്ലാതെ അര്‍ദ്ധനഗ്നയായുള്ള … Continue reading പോക്‌സോ കേസില്‍ വ്‌ളോഗര്‍ മുകേഷ് നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം