വ്‌ളോഗര്‍ ജുനൈദിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: ബൈക്കപകടത്തിൽപ്പെട്ട് മരിച്ച വ്‌ളാഗര്‍ ജുനൈദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. രക്തസ്രാവത്തെ തുടര്‍ന്നുന്നുണ്ടായ ശ്വാസതടസ്സമാണ്‌ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ജുനൈദിന്റെ കണ്ണിനു താഴെയായി സാരമായി പരിക്കേറ്റിരുന്നു, യുവാവിന്റെ തലയോട്ടിക്കും ചെറിയ പൊട്ടലുണ്ടായി. ഇതേ തുടര്‍ന്ന് മൂക്കിലേക്കും ശ്വാസനാളത്തിലേക്കും രക്തമിറങ്ങി ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അപകട സ്ഥലത്ത് രക്തം വാര്‍ന്ന നിലയില്‍ ഏറെ നേരം ജുനൈദ് കിടന്നിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.20 ഓടെയായിരുന്നു ജുനൈദിനു അപകടം സംഭവിച്ചത്. കേസിന്റെ ഭാഗമായി … Continue reading വ്‌ളോഗര്‍ ജുനൈദിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്