ലൂസിഫർ താരത്തിൻ്റെ കമ്പനിയിൽ ഇഡി റെയ്ഡ്;19 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി

മുംബയ്: ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്പനിയിൽ ഇഡി റെയ്ഡ്. ഭവന പദ്ധതി തട്ടിപ്പ് കേസിൽ കാറം ഡെവലേപ്പേഴ്സിൻ്റെ 19 കോടി രൂപയുടെ ആസ്തികൾ ആണ് ഇഡി കണ്ടുകെട്ടിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായുള്ള ഭവനനിർമാണ പദ്ധതിയിൽ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് നിലവിൽ ഇഡി അന്വേഷിക്കുന്നത്. 2023ൽ കേസ് പരിഗണിക്കവേ വിവേക് ഒബ്റോയ് കൂടി പങ്കാളിയായ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി കേസ് കെെകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാണിച്ച് ബോംബെ ഹെെക്കോടതി മഹാരാഷ്ട്ര പൊലീസിനെ കുറ്റപ്പെടുത്തിയിരുന്നു. … Continue reading ലൂസിഫർ താരത്തിൻ്റെ കമ്പനിയിൽ ഇഡി റെയ്ഡ്;19 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി