മുണ്ടുടുത്ത് നെറ്റിയിൽ കുങ്കുമക്കുറി അണിഞ്ഞ് പാലക്കാട് ക്ഷേത്രത്തിൽ ദർശനം നടത്തി വീരേന്ദർ സേവാഗ്; പായസം സഹിതം സദ്യയുമുണ്ട് മടങ്ങി

പാലക്കാട്: മുണ്ടുടുത്ത് നെറ്റിയിൽ കുങ്കുമക്കുറി അണിഞ്ഞ് പാലക്കാട്ടെ ക്ഷേത്രത്തിൽ ദർശനം നടത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. പാലക്കാട് കാവിൽപ്പാട് പുളിക്കൽ വിശ്വനാഗയക്ഷിക്കാവിൽ ദർശനത്തിനെത്തിയതായിരുന്നു വീരേന്ദർ സേവാഗ്. പാലക്കാട്ടെ ഒരു സുഹൃത്തിനൊപ്പമാണ് വീരേന്ദർ സേവാഗ് ക്ഷേത്രത്തിലെത്തിയത്. കഴിഞ്ഞദിവസം കോയമ്പത്തൂർ ഈഷ യോഗ സെന്ററിൽ ഗ്രാമോത്സവം പരിപാടിക്കെത്തിയ സേവാഗ് പാലക്കാട്ട് എത്തുകയായിരുന്നു. മത്സരങ്ങൾക്കുവേണ്ടിയല്ലാതെ ഇതുവരെ കേരളത്തിൽ വന്നിട്ടില്ലെന്നും പാലക്കാട്ടെ കാഴ്‌ചകൾ അതിമനോഹരമാണെന്നും സന്ദർശനം മികച്ചൊരു അനുഭവമാണെന്നും വീരേന്ദർ സേവാഗ് പറഞ്ഞു. 2005ൽ പാകിസ്ഥാനും 2006ൽ ഇംഗ്ളണ്ടിനും … Continue reading മുണ്ടുടുത്ത് നെറ്റിയിൽ കുങ്കുമക്കുറി അണിഞ്ഞ് പാലക്കാട് ക്ഷേത്രത്തിൽ ദർശനം നടത്തി വീരേന്ദർ സേവാഗ്; പായസം സഹിതം സദ്യയുമുണ്ട് മടങ്ങി