ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടു? പ്രതികരിക്കാതെ പാക്കിസ്ഥാൻ

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയയിലാണ് ഇത്തരം ഒരു വാര്‍ത്ത പരന്നിരിക്കുന്നത്. അഡിയാല ജയിലിനുള്ളില്‍ വെച്ച് ഇമ്രാനെ പാക് രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐ കൊലപ്പെടുത്തിയെന്നുള്ള റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. വാര്‍ത്ത വ്യാജമാണെന്ന് പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ അധികൃതരോ ജയില്‍ അധികാരികളോ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇന്ത്യന്‍ ട്രോളന്‍മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതാണെന്നും പാക് മാധ്യമങ്ങള്‍ പറയുന്നു. അതിനിടെ … Continue reading ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടു? പ്രതികരിക്കാതെ പാക്കിസ്ഥാൻ