പാവയാണോ അതോ ജീവനുള്ളതാണോ? വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ ഒളിച്ചിരുന്ന ‘വിരുതൻ’ പോസം വൈറലാകുന്നു

ഹോബാർട്ട്: വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ പാവകൾക്കിടയിൽ അനങ്ങാതെയിരുന്ന് എല്ലാവരെയും പറ്റിക്കാൻ നോക്കിയ ഒരു കുഞ്ഞൻ പോസമാണ് (Possum) ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തസ്‌മാനിയയിലെ ഹോബാർട്ട് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ഈ കൗതുകകരമായ സംഭവം. പാവകൾക്കിടയിൽ ഒളിച്ചിരുന്ന് ജീവനക്കാരെയും യാത്രക്കാരെയും പറ്റിക്കാൻ നോക്കിയ “മാസ്റ്റർ ഓഫ് ഡിസ്‌ഗൈസ്” രാവിലെ 11:45-ഓടെയാണ് ഗിഫ്റ്റ് ഷോപ്പിലെ ജീവനക്കാർ പാവകൾക്കിടയിൽ ഒളിച്ചിരുന്ന ഈ അതിഥിയെ കണ്ടെത്തുന്നത്. ഓസ്‌ട്രേലിയൻ മൃഗങ്ങളുടെ രൂപത്തിലുള്ള കളിപ്പാട്ടങ്ങൾക്കിടയിൽ വളരെ ശാന്തനായി, താനും ഒരു പാവയാണെന്ന ഭാവത്തിലായിരുന്നു കക്ഷിയുടെ … Continue reading പാവയാണോ അതോ ജീവനുള്ളതാണോ? വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ ഒളിച്ചിരുന്ന ‘വിരുതൻ’ പോസം വൈറലാകുന്നു