ആ നടൻ്റെ പേര് വെളിപ്പെടുത്താൻ ഒരുങ്ങി വിൻസി അലോഷ്യസ്

കൊച്ചി: സിനിമ സൈറ്റിൽവെച്ച് ലഹരി ഉപയോഗിച്ച ശേഷം ഒരു പ്രധാന നടൻ തന്നോട് മോശമോയി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ ചർച്ചകളാണ് സിനിമ ലോകത്തും സൈബർ ലോകത്തും ഉണ്ടായത്. താരസംഘടന ഉൾപ്പെടെ നടിക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തന്നോട് മോശമായി പെരുമാറിയ ആ നടന്റെ പേര് വിൻസി അലോഷ്യസ് ഉടൻ വെളിപ്പെടുത്തുമെന്നാണ് താരസംഘടന പറയുന്നത്. വിൻസി പേര് വെളിപ്പെടുത്തിയാൽ ഉടൻ നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു. … Continue reading ആ നടൻ്റെ പേര് വെളിപ്പെടുത്താൻ ഒരുങ്ങി വിൻസി അലോഷ്യസ്