പാർട്ടി പതാക പുറത്തിറക്കി വിജയ് ; വാകപ്പൂവും ആനകളുമുൾപ്പെടെ വർണ്ണാഭം– വിഡിയോ

തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്നവും പതാകയിലുണ്ട്. Vijay released the party flag 30 അടിയിലധികം ഉയരമുള്ള കൊടിമരത്തിലാണ് വിജയ് പാർട്ടി പതാക ഉയർത്തിയത്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് ആയിരുന്നു ചടങ്ങുകൾ. കേരളത്തിൽ നിന്നുൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.