ആദ്യം മദ്യം, പിന്നീട് ലൈംഗിക ബന്ധം വേണമെന്നായി; ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത് വിജിലൻസ്; കോട്ടയത്ത് എഎസ്ഐ പിടിയിലായത് ഇങ്ങനെ

കോട്ടയം: പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിച്ച എഎസ്ഐ വിജിലൻസിന്റെ പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയുമായെത്തിയ യുവതിയെയാണ് ഇയാൾ ലൈം​ഗിക ബന്ധത്തിന് ക്ഷണിച്ചതെന്നാണ് വിവരം. യുവതിയിൽ നിന്നും കൈക്കൂലിയായി ഇയാൾ മദ്യവും വാങ്ങിയിരുന്നു. പരാതിക്കാരിക്ക് എതിരെ ഗാന്ധിനഗർ സ്റ്റേഷനിൽ എടുത്ത സാമ്പത്തിക ക്രമക്കേട് കേസിൻ്റെ അന്വേഷണം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യുവതി വ്യാഴാഴ്ച സ്റ്റേഷനിലെത്തുകയായിരുന്നു. സിഐ അവധിയിലായതിനാൽ എഎസ്ഐ ബിജുവാണ് കേസ് … Continue reading ആദ്യം മദ്യം, പിന്നീട് ലൈംഗിക ബന്ധം വേണമെന്നായി; ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത് വിജിലൻസ്; കോട്ടയത്ത് എഎസ്ഐ പിടിയിലായത് ഇങ്ങനെ