ലംബോർഗിനിക്ക് തീപിടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; ആളുകൾ പഴുതില്ലാത്ത സുരക്ഷയാണ് പ്രതീക്ഷിക്കുന്നത്, അല്ലാതെ ഇത്തരം ദുരന്തങ്ങളല്ല; വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് റെയ്മണ്ട് ഗ്രൂപ്പ് ചെയർമാൻ

മുംബൈ: ആഡംബര വാഹനമായ ലംബോർഗിനിക്ക് തീപിടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനും വാഹന പ്രേമിയുമായ ഗൗതം സിംഗാനിയ. വലിയ വില കൊടുത്ത് ആളുകൾ വാങ്ങുന്ന വാഹനത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവതരമായ ചോദ്യങ്ങളും അദ്ദേഹം ഇതോടൊപ്പം ഉന്നയിച്ചിട്ടുണ്ട്. ഗൗതം സിംഗാനിയയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചു. മുംബൈയിലെ കോസ്റ്റൽ റോഡിൽ ലംബോർഗിനി കാർ കത്തുന്ന ദൃശ്യങ്ങളാണ് ഗൗതം സിംഗാനിയ പോസ്റ്റ് ചെയ്തത്. രാത്രി 10.20ഓടെയായിരുന്നു ഈ അപകടമെന്നും ആർക്കും പരിക്കില്ലെന്നും പറഞ്ഞു. എന്നാൽ … Continue reading ലംബോർഗിനിക്ക് തീപിടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; ആളുകൾ പഴുതില്ലാത്ത സുരക്ഷയാണ് പ്രതീക്ഷിക്കുന്നത്, അല്ലാതെ ഇത്തരം ദുരന്തങ്ങളല്ല; വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് റെയ്മണ്ട് ഗ്രൂപ്പ് ചെയർമാൻ